ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. ആരോപണങ്ങൾ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.പുറത്തുവരുന്ന ലൈംഗിക ആരോപണത്തെക്കുറിച്ച് യാതൊന്നും തനിക്കറിയില്ലെന്നും ആരുടേയും വാതിലില്‍ താന്‍ ഏതായാലും മുട്ടിയിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. മലയാളി നടിമാരെപ്പോലും എനിക്കറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു.
താൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. തനിക്ക് കൂടുതലൊന്നും അറിയില്ല. സംസാരിച്ചില്ലെങ്കിൽ മിണ്ടാതെ പോയെന്ന് പറയും. എന്തെങ്കിലുമൊക്കെ പറയണ്ടേ എന്നതുകൊണ്ട് പ്രതികരിച്ചതാണെന്നും വ്യക്തമാക്കി. ആരോപണങ്ങളിൽ അന്വേഷിക്കേണ്ടത് സർക്കാരാണല്ലോ എന്നും ഇന്ദ്രൻസ് പറഞ്ഞു.സിനിമ മേഖലയിലെ ആര്‍ക്കും ഇതുകൊണ്ട് ദോഷമൊന്നും വരില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. ആര്‍ക്കെതിരെയും എന്തും പറയാമല്ലോ. നേതൃസ്ഥാനത്തിരിക്കുന്നവര്ക്കെതിരെ വിരല്‍ ചൂണ്ടുമ്പോള്‍ അത് വേഗത്തില്‍ അറിയുകയും ചര്‍ച്ചയാകുകയും ചെയ്യുമല്ലോ. ഇത്തരം ആരോപണങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.