ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ വനിതകൾ ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. റിപ്പോർട്ട് പഠിച്ച് നടപടി നിർദേശിക്കാൻ സർക്കാർ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് ബുധനാഴ്ച രാവിലെ മാർച്ച് നടക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിൽ മുഖ്യമന്ത്രി പിണറായി വിജയനേയും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമെതിരെ ജെബി മേത്തർ സംസാരിച്ചു. . നാലര വർഷമായി റിപ്പോർട്ട് സൂക്ഷിച്ച മുഖ്യമന്ത്രിക്കും മന്ത്രി സജി ചെറിയാനുമെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് മേത്തർ ആവശ്യപ്പെട്ടു. മേഖലയിലെ സ്ത്രീകൾക്ക് വേദനാജനകമായ വിവരങ്ങൾ ലഭിച്ചിട്ടും വനിതാ മന്ത്രിമാർ പ്രതികരിക്കുന്നില്ലെന്ന് ജെബി മാത്തർ ചൂണ്ടിക്കാട്ടി. ഇവരാണ് യഥാർത്ഥ സ്ത്രീവിരുദ്ധരെന്നും റിപ്പോർട്ടിന്മേൽ എന്ത് നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കാത്തത് ദുരൂഹമാണെന്നും ജെബി മാത്തർ കൂട്ടിച്ചേർത്തു.