പെരുമ്പാവൂർ നഗരമധ്യത്തിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കൂട്ടയടി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസ് ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് പെരുമ്പാവൂർ കാളച്ചന്തയിൽ നടന്ന ഏറ്റുമുട്ടലിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഇരുമ്പ് ദണ്ഡുകളും മരത്തടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ മൂന്ന് പേർ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
നടുറോഡിലെ സംഘർഷത്തെ തുടർന്ന് 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. എന്നാൽ, ഈ സംഭവത്തിൽ പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ല. സമാനമായ തർക്കങ്ങളും ലഹരി മാഫിയുടെ അതിരുവിട്ട ഇടപെടലുകളും പ്രദേശത്ത് സ്ഥിരം സംഭവമാണെന്നും നാട്ടുകാർ പറയുന്നു.