പാകിസ്ഥാനിൽ ഈ വർഷം ആദ്യത്തെ എംപോക്സ് (മങ്കിപോക്സ്) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അടുത്തിടെ സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗബാധ കണ്ടെത്തിയതെന്ന് പാകിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അടുത്ത് ഇടപഴകുന്നതിലൂടെ രോഗബാധ മറ്റുള്ളവരിലേക്ക് പകരുന്നത്. അതിവേഗത്തിൽ മറ്റുള്ളവരിലേക്ക് എത്തുന്ന വകഭേദമാണ് സ്വീഡനിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
ആഫ്രിക്കയിലുണ്ടായിരുന്നയാൾക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസി ഡയറക്ടർ ജനറൽ ഒലിവിയ വിഗ്സെൽ പറഞ്ഞു. പെഷവാറിലെ ഖൈബർ മെഡിക്കൽ സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ ഓഗസ്റ്റ് 13ന് എംപോക്സ് സ്ഥിരീകരിക്കുകയും ചെയ്തു. രോഗം കണ്ടെത്തിയ യുവാവുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായാണ് അധികൃതർ പറയുന്നത്.