പുഴയില്‍ ചാടാന്‍ എത്തി; പൈപ്പുകള്ക്കിടയില് കിടന്ന് ഉറങ്ങിയ യുവാവിനെ രക്ഷിച്ച് പൊലീസ്
മൂവാറ്റുപുഴ: പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയ യുവാവ് മദ്യ ലഹരിയില്‍ പാലത്തിനോടു ചേര്‍ന്നുള്ള ജല അതോറിറ്റി പൈപ്പുകള്ക്കിടയില് കിടന്ന് ഉറങ്ങി. പുഴയിലേക്കു വീഴുന്ന രീതിയില്‍ കിടന്ന് ഉറങ്ങിയ യുവാവിനെ പൊലീസ് എത്തി രക്ഷിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ കച്ചേരിത്താഴത്താണ് സംഭവം. പള്ളുരുത്തി സ്വദേശി കല്ലൂച്ചിറ ആസിബ് (38) ആണ് പാലത്തിനു പിന്നിലെ പുഴയിലേക്ക് വീഴാവുന്ന തരത്തില്‍ പൈപ്പുകള്ക്കിടയില് കിടന്നുറങ്ങിയത്.
പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാന്‍ എത്തിയതായിരുന്നു അസീബെന്ന് പൊലീസ് പറഞ്ഞു. . പാലത്തിലൂടെ പോവുകയായിരുന്ന ചിലര്‍ ഇയാളെ കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്ഐ കെ.കെ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അസിബിനെ ഇവിടെ നിന്ന് കൊണ്ടുപോയി. ഉറങ്ങിക്കിടക്കുമ്പോള്‍ യുവാവ് പുഴയിലേക്ക് മറിയാതിരുന്നതിനാല്‍ അപകടം ഒഴിവായി.