ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘത്തിന്റെ പരിശോധന തുടരുന്നു. സാമ്പിളുകൾ ശേഖരിക്കുന്നതിനും ദുരന്തത്തിൻ്റെ കാരണം കണ്ടെത്തുന്നതിനും അടുത്ത മൂന്ന് ദിവസം ദുരിതബാധിത പ്രദേശത്ത് തുടരുമെന്ന് ജോൺ മാടായി മാധ്യമങ്ങളോട് പറഞ്ഞു.
‘ഉരുൾപൊട്ടലിൻ്റെ പ്രഭവ കേന്ദ്രം മുതൽ താഴെ തലം വരെ പരിശോധനയുണ്ടാകും, സുരക്ഷിതമായ ഇടം, സുരക്ഷിതമല്ലാത്ത ഇടം എന്നിവ കണ്ടെത്തുമെന്നും അനുവദിക്കപ്പെട്ട സമയത്തിന് മുമ്പ് തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജോണ്‍ മത്തായി പ്രതികരിച്ചു.
ഈ മാസം 22നകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിൻ്റെ നിർദേശം. പ്രാഥമിക റിപ്പോർട്ടിന് ശേഷം ആവശ്യമെങ്കിൽ കൂടുതൽ സമയം ആവശ്യപ്പെടാനും സംഘം തീരുമാനിച്ചു. പുനഃസ്ഥാപിക്കുന്നതിനായി സർക്കാർ നീക്കിവച്ചിരിക്കുന്ന വസ്തുവകകളും വിദഗ്ധ സംഘം പരിശോധിക്കും.