അക്ഷയ സെന്റര്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കോടിയത്തുൽ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് അക്ഷയ സെൻ്റർ നടത്തുന്ന ഉആബിദിനെയാണ് ഇന്നലെ വൈകീട്ട് മൂന്നരയോടെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ സ്ഥാപനത്തില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്. തുടർന്ന് ക്രൂരമായി മർദ്ദിച്ചു.
മലപ്പുറം അരീക്കോട് വെച്ചാണ് ആബിദ് അക്രമി സംഘത്തിൽ നിന്നും രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആലക്കിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും കേസ് അന്വേഷിക്കുന്ന മുക്കം പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊലപാതകശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു. അക്ഷയ സെന്റര്‍ ജീവനക്കാരനെതിരേ നടന്ന അതിക്രമത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു.