സിങ്കിൽ മൂത്രമൊഴിച്ചതിന് തടഞ്ഞതിനെ തുടർന്ന് കൗമാരക്കാർ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തിൽ രണ്ട് ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു. കാക്കൂർ കുമാരസാമി ഹോട്ടലിലാണ് സംഭവം. പുതിയാപ്പ സ്വദേശി ശരത്ത്(25), കടലൂര്‍ സ്വദേശി രവി എന്നിവരെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉച്ചഭക്ഷണം കഴിക്കാനാണ് പ്രതികൾ ഹോട്ടലിലെത്തിയത്. മുഖം കഴുകാനായി വാഷ്ബേസിന് അടുത്ത് എത്തിയപ്പോൾ പ്രതികളിലൊരാളായ രവി വാഷ് ബേസിനിലേക്ക് മൂത്രമൊഴിച്ചു. തടയാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരെ പ്രതികൾ മർദ്ദിക്കുകയും ഹോട്ടൽ നശിപ്പിക്കുകയും ചെയ്തു. ഹോട്ടൽ തൊഴിലാളികളായ സഫ്റിന്‍ മിന്‍ഹാജ്, ഷെര്‍ബല സലീം എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.