മൂവാറ്റുപുഴ : വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ഗ്രന്ഥശാല പ്രവര്‍ത്തകരും കൈത്താങ്ങാകും താലൂക്കിലെ ഓരോ ഗ്രന്ഥശാലയും പരമാവധി തുക സമാഹരിച്ച് 15നകം താലൂക്ക് ലൈബ്രറി കൗണ്‍സിലില്‍ എത്തിക്കണമെന്ന് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ.ഉണ്ണി എന്നിവര്‍ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് നല്കി. സമാഹരിച്ച് തുക താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ മൂഖ്യ മന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് കൈമാറും.