മൂവാറ്റുപുഴ: കനത്തമഴയുടെ സഹചര്യത്തില്‍ മൂവാറ്റുപുഴ വെളളൂര്‍ക്കുന്നം കോര്‍മല, പൈങ്ങോട്ടുര്‍ മണിപ്പാറ നാലാം ബ്ലോക്ക് എന്നിവിടങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കാര്യത്തില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രഹാം. അപകട സ്ഥിതി തുടരുന്ന വെള്ളുര്കുന്നത്തെ കോര്മലക്ക് സമീപമുള്ള താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എല്‍ദോ ഏബ്രഹാം ആവശ്യപ്പെട്ടു.
2014 -ല്‍ കനത്ത മഴയെത്തുടര്‍ന്ന് മൂവാറ്റുപുഴ നഗരത്തിലെ വെള്ളൂര്‍ക്കുന്നം കവലയില്‍ കോര്‍മല ഇടിഞ്ഞ് വലിയ അപകടമാണ് ഉണ്ടായത്. ജല അതോറിറ്റിയുടെ 10ലക്ഷം ലിറ്റര്‍ സംഭരണശേഷിയുളള ടാങ്ക് സ്ഥിതി ചെയ്യുന്നതും കോര്മലയിലാണ്.അപകട സാധ്യത കണക്കാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി എല്‍ദോ എബ്രഹാം പറഞ്ഞു.