സംസ്ഥാനത്തെ സ്കൂൾ സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്. പ്രീ-സ്കൂളിലെ കുട്ടികളുടെ എണ്ണം 25 ആയും 1-12 ഗ്രേഡുകളിലെ കുട്ടികളുടെ എണ്ണം 35 ആയും കുറയ്ക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ രണ്ടാം ഭാഗത്തിന് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സമിതി ശുപാർശ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.
കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനത്തിനായി നിലവിലെ വിദ്യാഭ്യാസ കാലഘട്ടം ക്രമീകരിക്കണം.