മൂവാറ്റുപുഴ: കേരള ലോട്ടറി ഭാഗ്യക്കുറി നറുക്കെടുപ്പില്‍ 10 കോടിയുടെ മണ്‍സൂണ്‍ ബംബര്‍ മൂവാറ്റുപുഴയില്‍ വിറ്റടിക്കറ്റിന്.
മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ലോട്ടറി ഏജന്‍സിയിലൂടെ വിറ്റ എംഡി 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നെറുക്കെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം വിറ്റുപോയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ഇന്നലെ മാത്രം നൂറിലധികം മണ്‍സൂണ്‍ ബമ്പറുകളാണ് ഇവിടെനിന്നും വിറ്റു പോയതായതെന്ന് ലോട്ടറി എജന്റായ ശ്യാം ശശി പറഞ്ഞു. എന്നാല്‍ ടിക്കറ്റ് ഉടമയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതോടൊപ്പം ഇതിന്റെ പ്രോത്സാഹനസമ്മാനം ആയ 4 ടിക്കറ്റുകളും ഇവിടെ നിന്നും തന്നെയാണ് വിറ്റിട്ടുള്ളത്.