മൂവാറ്റുപുഴ: മൂവാറ്റുപുഴില്‍ വന്‍ ബ്രൗണ്‍ഷുഗര്‍ വേട്ട. പേഴക്കാപ്പിള്ളി പള്ളിചിറങ്ങര മുസ്ലിം പള്ളിക്ക് സമീപത്തു വാടകക്കെട്ടിടത്തില്‍ നിന്നുമാണ് 40 ലക്ഷത്തോളം വിലവരുന്ന 132.328 ഗ്രാം ബ്രൗണ്‍ഷുഗര്‍ എക്സൈസ് സംഘം പിടിച്ചെടുത്തത്.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മൂവാറ്റുപുഴ എക്സൈസ്റേഞ്ച് ഇന്‍സ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് പൂട്ടിയിട്ട മുറികളില്‍ നിന്നും ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തത്. പഞ്ചായത്ത് മെമ്പര്‍ നൗഷാദിന്റെ സാന്നിധ്യത്തില്‍ മുറി തകര്‍ത്താണ് ബ്രൗണ്ഷുഗര്പിടികൂടിയത്. സോപ്പു പെട്ടികളിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
മുറിയില്‍ താമസിച്ചിരുന്ന ആസാം സ്വദേശികളായ ഇജാഹുല്‍ ഹഖ്, അബ്ദുല്‍ അലി എന്നിവര്‍ എക്സൈസ് വരവ് മുന്‍കൂട്ടി അറിഞ്ഞതിനെ തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രതികള്‍ക്കായി എക്സൈസ് അന്വേക്ഷണം ആരംഭിച്ചു. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളേയും അന്യസംസ്ഥാന തൊഴിലാളികളേയും ലക്ഷ്യമിട്ടായിരുന്നു ഇവിടെ ബ്രൗണ്‍ഷുഗര്‍ എത്തിച്ചിരുന്നത്.