അപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരത്തിനുള്ള ജീവൻ രക്ഷാ മരുന്ന് മിൽറ്റിഫോസിൻ മരുന്ന് കേരളത്തിൽ എത്തിച്ചു. ജർമനിയിൽ നിന്നാണ് മരുന്ന് എത്തിച്ചത്.കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് മരുന്ന് എത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. 56 മരുന്നുകളുള്ള ഒരു ബോക്സിന് 3,19,000 രൂപയാണ് വില. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കും.വളരെ അപൂർവമായി ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. പ്രത്യേകമായ ഒരു മരുന്ന് ഈ രോഗത്തിന് ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
കൂടുതൽ മരുന്നുകൾ വരുംദിവസങ്ങളിൽ എത്തിക്കുന്നതിനുള്ള നടപടികളും ഇതോടെ ശക്തമാക്കിയിട്ടുണ്ട്. രോഗികൾക്ക് പ്രതീക്ഷ നൽകുന്ന സുപ്രധാന ഇടപെടലാണിത്. സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികികത്സയിലുള്ള കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് രോഗം. ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.