ത്യശ്ശൂർ സ്വദേശി അനഘ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ആനന്ദിനെതിരെ പൊലീസ് കേസെടുത്തു. വിവാഹം ബന്ധമൊഴിയാൻ ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്നാണ് അനഘ ആത്മഹത്യ ചെയ്തതെന്നാണ് പരാതി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇരുവരുടെയും ബന്ധം അനഘയുടെ വീട്ടുകാർ ആദ്യം അംഗീകരിച്ചിരുന്നില്ല. പിന്നീട് വിവാഹം എല്ലാവരെയും ക്ഷണിച്ചു നടത്താൻ വീട്ടുകാർ തമ്മിൽ ധാരണയാവുകയായിരുന്നു. അനഘയെ ജോലിക്ക് പോകാൻ ആനന്ദ് അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.
അതേസമയം, ഇരുവരും ആറ് മാസം മുമ്പ് രജിസ്റ്റർ വിവാഹം കഴിച്ചിരുന്നുവെന്നും രജിസ്റ്റർ വിവാഹത്തെക്കുറിച്ച് അനഘയുടെ കുടുംബത്തിന് അറിവുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. രഹസ്യ വിവാഹം നടന്നിരുന്നുവെന്ന് ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്. അനഘിയുടെ കുടുംബം ആനന്ദിനെതിരെ പോലീസിൽ പരാതി നൽകി. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആനന്ദിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പുതുക്കാട് പോലീസ് പറഞ്ഞു.