മൂവാറ്റുപുഴ : നിക്ഷേപകരുടെ പണം കൊള്ളയടിച്ച മഞ്ഞളളൂര്‍ റൂറല്‍ ബാങ്കിലേക്ക്
സഹകരണ സംരക്ഷണ മുന്നണിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. പണം കൊള്ളയടിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന്റെ മുന്നില്‍ നടന്ന സഹകരണ സംരക്ഷണ സംഗമം കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്മാന് അഡ്വ പി എം ഇസ്മായില്‍ സംഗമം ഉദ്ഘാടനം ചെയ്തു.
വാഴക്കുളം പമ്പ് ജംഗ്ഷന് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ബാങ്കിന്റെ മുന്നില്‍ സമാപിച്ചു. സിപിഐ ലോക്കല്‍ സെക്രട്ടറി ഇ കെ ഷാജി അധ്യക്ഷനായ യോഗത്തില്‍ മുന്‍ എംഎല്‍എ ബാബു പോള്‍, എം ആര് പ്രഭാകരന്, സി കെ സോമന് , സജി ജോര്‍ജ്,അനീഷ് എം മാത്യു , ഇ കെ സുരേഷ്, എം എ സഹീര്‍, വി കെ ഉമ്മര്‍, ഷാലി ജെയിന്,കെ വി സുനില്‍, പി ആര് സനീഷ്, ഫെബിന് പി മൂസ എന്നിവര്‍ സംസാരിച്ചു.