മൂവാറ്റുപുഴ : നഗരത്തിലെ റോഡുകളുടെ മെയിന്റനന്‍സ് ജോലികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ് ഓഫീസ് കവല മുതല്‍ വെള്ളൂര്‍ക്കുന്ന വരെയുള്ള റോഡുകളില്‍ രൂപപ്പെട്ട കുഴികളാണ് അടച്ചത്.
മഴക്കാലം എത്തിയതോടെ റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ട സ്ഥലങ്ങളില്‍ ടൈലുകള്‍ വിരിച്ച് മെയിന്റനസുകള് ചെയ്തിരുന്നു. എന്നാല്‍മഴ കനത്തതോടെ ടൈലുകള്‍ വിരിച്ചതിന്റെ ചുറ്റുമായി വലിയ കുഴികള്‍ രൂപപ്പെടുകയുണ്ടായി. ഇതോടെ ഇരുചക്ര വാഹനങ്ങള്‍ക്കും ചെറു വാഹനങ്ങള്‍ക്കും ഇതുവഴിയുള്ള യാത്രകള്‍ ദുഷ്കരമായി തീരുകയായിരുന്നു. അപകടങ്ങളും നിത്യ സംഭവമായി തീര്‍ന്നു.
കുഴികള്‍ വലുതായതോടെ മാത്യു കുടല്‍നാടന്‍ എംഎല്‍എ കെ ആര് എഫ് ബി യുടെ ഉന്നത ഉദ്യോഗസ്ഥന്മാരുമായും കരാറുകാരുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വഴിയില്‍ രൂപപ്പെട്ട കുഴികള്‍ അടച്ച് മെയിന്സുകള് നടത്തി ടാറിങ്ങുകള്‍ നടത്തിയത്. മെയിന്റനന്‍സുകള്‍ പൂര്‍ത്തിയാക്കിയതോടെ റോഡ് പൂര്‍ണമായി സഞ്ചാരയോഗ്യമാക്കുന്നതിന് സാധിച്ചതായി മാത്യു എംഎല്‍എ പറഞ്ഞു.