മൂവാറ്റുപുഴ : കെ.എസ്.ആര്.ടി.സി മൂവാറ്റുപുഴയില്‍ നിന്നും പുതിയായി ആരംഭിച്ച കളമശ്ശേരി മെഡിക്കല്‍ കോളേജ് സര്‍വീസിന്റെ ഉദ്ഘാടനം ഡോ. മാത്യുകുഴല്നാടന് എംഎല്‍എ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ സ്റ്റാന്റിംഗകമ്മിറ്റി ചെയര്മാന് ജോസ് കുര്യാക്കോസ്, കെഎസ്ആര്‍ടിസി എടിഒ ഷാജി കുര്യാക്കോ, ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ബിനു, ഇന്‍സ്പെക്ടര്‍ ഷാജിമോന്‍, ഹെഡ്വെഹിക്കിള് സൂപ്പര്‍വൈസര്‍ കറുപ്പുസ്വാമി,വിവിധ ട്രേഡ് യൂണിയന് നേതാക്കളും സംസാരിച്ചു.
രാവിലെ 7.30ന് വാളകം, പാലനാട്ടി കവല ,കടയിരുപ്പ്, കരിമുകള്‍, ഇന്‍ഫോപാര്‍ക്ക് ,കാക്കനാട് ,എച്ച് എം ടി കവലവഴി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കുള്ള പുതിയ സര്‍വീസിന്റെ ഫ്ലാഗ് ഓഫാണ് എംഎല്‍എ ഇന്നലെ രാവിലെ നിര്‍വഹിച്ചത്. 9 55 ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തുന്ന ബസ് . 10 40 ന് മൂവാറ്റുപുഴയ്ക്ക് തിരികെ പോരും. ഈ സര്‍വ്വീസ് വൈകിട്ട് 5.10ന് മെഡിക്കല്‍ കോളേജില്‍നിന്നും മൂവാറ്റുപുഴയ്ക്ക് സര്‍വ്വീസ് നടത്തി 07.10 മൂവാറ്റുപുഴയിലെത്തി ചേരും.
മൂവാറ്റുപുഴ വഴി എറണാകുളം റൂട്ടില്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചതായും ചില സര്‍വ്വീസുകള്‍ പുനക്രമീകരിച്ചതായും എംഎല്‍എ പറഞ്ഞു. വാഗമണില്‍ നിന്ന് 8ന് എറണാകുളത്തേക്ക് യാത്ര ആരംഭിക്കുന്ന കെ . എസ്. ആര്.ടി.സി സര്‍വിസ് രാത്രി 11.15ന് മൂവാറ്റുപുഴയിലൂടെ കടന്നു പോകും. 10.10ന് മൂവാറ്റുപുഴയില്‍ നിന്ന് എറണാകുളത്തേക്കുള്ള ബസ് സര്‍വിസ് പുനരാരംഭിച്ചു. രാവിലെ കട്ടപ്പന ഡിപ്പോയില്‍ നിന്ന് എറണാകുളത്തേക്കു പോകുന്ന ബസ് സര്‍വിസ് പുലര്‍ച്ചെ 5ന് മൂവാറ്റുപുഴയിലൂടെ കടന്നു പോകും. ഉടുമല്‍പേട്ട് – എറണാകുളം ബസ് 5.30ന് എറണാകുളത്തു നിന്നു സര്‍വിസ് ആരംഭിച്ച് രാവിലെ 6.30ന് മൂവാറ്റുപുഴയിലൂടെ കടന്നു പോകും രാത്രി തിരികെ 8.30ന് ഈ ബസ് മൂവാറ്റുപുഴയിലൂടെ എറണാകുളത്തേക്കു സര്‍വിസ് നടത്തും. എം .സി റോഡ് വഴി കടന്നു പോകുന്ന ബസുകളില്‍ ചിലത് മൂവാറ്റുപുഴ -എറണാകുളം റോഡിലൂടെ വൈറ്റില ഹബ്ബ് വഴി കടന്നു പോകുന്ന വിധത്തിലുള്ള ഷെഡ്യൂളില്‍ ക്രമീകരണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.