കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുനുവേണ്ടി തിരച്ചിൽ തുടരുന്നു. റഡാർ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ട്രക്ക് കണ്ടെത്താനായില്ലെന്ന് റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ. അർജുൻ വാഹനം സ്ഥിരമായി പാർക്ക് ചെയ്യുന്നതിന് അടുത്തുവരെയുള്ള മണ്ണ് നീക്കിയെന്ന് ബന്ധു പറഞ്ഞു. ട്രക്ക് ഇപ്പോഴും കരയിൽ തന്നെയുണ്ടെന്ന് പ്രതീക്ഷിക്കുന്നതായി രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രായേൽ പറഞ്ഞു.
ലോറി പുഴയിൽ പോയിരുന്നേൽ ഫോൺ റിങ് ചെയ്യില്ല. കൂടുതൽ ശക്തിയേറിയ റഡാർ പരിശോധനയ്ക്ക് എത്തിച്ചാൽ സഹായകമാകുമെന്ന് രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു. അപകടമേഖലയിൽ ജെസിബിക്ക് നീങ്ങാൻ കഴിയാത്ത വിധം കനത്ത പാറകളുണ്ടെന്നും മണ്ണ് നീക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും രഞ്ജിത് ഇസ്രായേൽ പറഞ്ഞു.