വ്ലോഗർ വിക്കി തഗ് അറസ്റ്റിൽ. ആയുധങ്ങൾ കൈവശം വച്ചതിനാണ് അറസ്റ്റ്. പാലക്കാട് കോടതിയിലാണ് ഇയാൾ കീഴടങ്ങിയത്. 2022ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് ചന്ദ്രനഗറിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ 20 ഗ്രാം മെത്താംഫിറ്റമിൻ, കത്തി, തോക്ക് എന്നിവയുമായി വിക്കിയും സുഹൃത്തും പിടിയിലായി. മയക്കുമരുന്ന് കടത്ത് കേസുകളിൽ രണ്ട് പേർക്കും ജാമ്യം ലഭിച്ചു. കസബ പൊലീസ് കേസിൽ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചതോടെ ജാമ്യം അനുവദിച്ചു. തുടർന്ന് പ്രതി പലയിടങ്ങളിലായി ഒളിച്ചു.
ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു എന്ന വിക്കി തഗ് എന്ന പേരില്‍ യുട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു. ബെംഗലുരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനും തോക്കും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളുമായി ഇയാളെയും സുഹൃത്തും നിയമ വിദ്യാര്‍ത്ഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും എക്സൈസ് പിടികൂടിയത്.ഡാഷ്ബോർഡിൽ ഒരു ആയുധവും ഗിയർഷിഫ്റ്റ് ലിവറിന് കീഴിൽ മയക്കുമരുന്നും കണ്ടെത്തി. മദ്യമില്ലാതെ ഒരു ദിവസം ജീവിക്കാനാവില്ലെന്ന് അദ്ദേഹം പല വേദികളിലും പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ താരമായതിന് പിന്നാലെ നിരവധി ഉദ്ഘാടന പരിപാടികളിലെ സാന്നിധ്യമായിരുന്നു വിഘ്നേശ്.