മാലിന്യം തള്ളുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും. ആമയിഴഞ്ചാൻ അപകടത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. നിരോധിത പ്ലാസ്റ്റിക്കിൻ്റെ ഉപയോഗത്തിനെതിരെ കർശന നടപടി.
പോലീസിൻ്റെയും പൊതുജനങ്ങളുടെയും നിരീക്ഷണം ശക്തമാക്കും. പൊതുവഴികളിൽ മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. 40 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ സ്ഥാപിക്കുകയും പോലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുകയും ചെയ്യും.