തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവർ സുബൈറിനം ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറയുന്നു.
ഇന്ന് രാവിലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. എറണാകുളം ഡിപ്പോയിലെ ഡ്രൈവറാണ് സുബൈർ. സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.ബസ്സിന്റെ ഡോർ തുറന്ന് കയറി ഒരാൾ മുഖത്തും കയ്യിലും അടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. മർദനത്തിൽ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരുപാട് അസഭ്യം പറഞ്ഞതിന് ശേഷമായിരുന്നു മർദനം