ദേശീയപാതാ വികസനത്തിൽ സർക്കാർ വീണ്ടും ഇടപെടുന്നു. രണ്ട് ദേശീയ പാതകൾ വികസിപ്പിക്കുന്നതിനുള്ള ജിഎസ്ടിയും റോയൽറ്റിയും ഒഴിവാക്കും.. എറണാകുളം ബൈപാസ് റോഡ്, കൊല്ലം ചെങ്കോട്ട റോഡ് എന്നിവയുടെ നിർമാണത്തിൽ സർക്കാർ പങ്കാളികളാകും
രണ്ട് റോഡുകളുടെയും നിർമ്മാണത്തിന് 741.35 കോടി രൂപയാണ് സാമ്പത്തിക ബാധ്യത. 44.7 കിലോമീറ്റർ ദൈർഘ്യമുള്ള എറണാകുളം ബൈപാസ് ദേശീയപാത 544-ൻ്റെ തിരക്ക് കുറയ്ക്കാനുള്ള പദ്ധതിയാണ്. എറണാകുളം ബൈപ്പാസിന് വേണ്ടി മാത്രമായി 424 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും.