വയനാട്ടിൽ വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി. സുധൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധന സഹായം നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ആദ്യ ഘടുവായി അഞ്ച് ലക്ഷം രൂപ നല്‍കും. രേഖകള്‍ ഹാരാക്കിയ ശേഷം രണ്ടാം ഘഡുവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.പഴയ വൈദ്യുതി കമ്പികൾ മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.വയനാട് പുൽപ്പള്ളിയില്‍ ചീയമ്പം 73 കോളനിയിലെ സുധൻ (32) ഇന്നലെയാണ് ഷോക്കേറ്റാണ് മരിച്ചത്. വീട്ടിൽ നിന്ന് വയൽ വഴി നടന്നുവരുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
നിര്‍മ്മാണ തൊഴിലാളിയാണ് സുധന്. വീട്ടില്‍ നിന്ന് വയല്‍ വഴി നടന്നുവരുന്നതിനിടെ സുധന് ഷോക്കേല്‍ക്കുകയായിരുന്നു.പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടുേപരാണ് ഇന്നലെ മരിച്ചത്. തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മേപ്രാല്‍ തട്ടുതറയില്‍ വീട്ടില്‍ റെജി എന്ന ആളും ഇന്നലെ മരിച്ചിരുന്നു.