സംഗീതാഞ്ജൻ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തിൽ ആസിഫ് അലിക്ക് പൂർണ പിന്തുണയുമായി മലയാള സിനിമാ താരങ്ങളുടെ അമ്മ അസോസിയേഷൻ. സംഘടനയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജ് വഴിയാണ് ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം അമ്മ ആസിഫിനൊപ്പം’, എന്നാണ് നടന്റെ ഫോട്ടോയ്ക്ക് ഒപ്പം സംഘടന കുറിച്ചത്.
നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തിൽ സംഗീത സംവിധായകൻ രമേശ് നാരായണിനെ വിമർശിച്ച് നടൻ ശ്രീകാന്ത് മുരളി. സംഭവത്തിന് താൻ ദൃക്സാക്ഷിയാണെന്നും രമേശ് നാരായണനോടുള്ള ബഹുമാനം നഷ്ടമായെന്നും ശ്രീകാന്ത് മുരളി പറഞ്ഞു. മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രമാണെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.