തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ രക്ഷാദൗത്യത്തിന് റോബോട്ടിക്ക് സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങി. 40 മീറ്റർ വരെ പോയിട്ടും ജോയിയെ കണ്ടെത്താനായില്ലെന്ന് സ്കൂബാ ടീം. മാലിന്യം മാറ്റിയാൽ മാത്രമേ ഇനി തിരച്ചിൽ സാധ്യമാവൂ എന്ന് സ്കൂബാ ടീം വ്യക്തമാക്കി.പ്രധാന ടണലിൽ 40 മീറ്ററിനപ്പുറത്തേക്ക് സ്കൂബ ടീമിന് നീങ്ങാൻ കഴിഞ്ഞില്ല. ടണലിന് താഴെ ഒരാൾപ്പൊക്കത്തിൽ ചെളിയും മാലിന്യവും. 250 മീറ്ററാണ് റെയിൽ വേ പ്ലാറ്റ്ഫോമിന് അടിയിലുള്ള ആമയഴിഞ്ചൻ തോടിന്റെ നീളം
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു.ടണലിനുള്ളിലെ ഇരുട്ട് തെരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. വീണ്ടും അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലെ മാൻ ഹോളിനടുത്ത ടണൽ മാലിന്യം മാറ്റി പരിശോധിക്കും. പ്രധാന ടണലിൽ കോർപ്പറേഷൻ ജീവനക്കാർ മാലിന്യം നീക്കുന്നത് തുടരും. രാവിലെ 10 മണിക്കായിരുന്നു ജോയിയെ കാണാതായത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട് ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്.