കൊച്ചിയിൽ പതിനാലുകാരന് തൂങ്ങിമരിച്ചു. കപ്രശ്ശേരി സ്വദേശി ആഗ്നൽ ജെയ്മിയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. ഓൺലൈൻ ഗെയിം തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഫാനിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം സ്കൂളിൽ നിന്ന് വന്ന് ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയ ശേഷമാണ് സംഭവം. വാതിൽ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ. നെടുമ്പാശേരി പൊലീസ് അന്വേഷണം പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. വൈകിട്ട് നാലിന് കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.