‘കൊച്ചി: വേറിട്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കലാ – സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള കേരള മാപ്പിള കലാഭവന്റ 2023 വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മാപ്പിള ഗാന രത്ന പുരസ്കാരത്തിന് അഷ്റഫ് പയ്യന്നൂര്‍, ഇശല്‍ രത്ന പുരസ്കാരത്തിന് സുചിത്ര നമ്പ്യാര്‍ ,നവരത്ന തൂലിക പുരസ്കാരത്തിന് നസീറ ബക്കര്‍ എന്നിവര്‍ അര്‍ഹരായി .
സാമൂഹ്യ സേവന ജ്യോതി പുരസ്കാരം – പി എം എ സലാം ,സാമൂഹ്യ സേവന പ്രതിഭ പുരസ്കാരം – സാബു പരിയാരത്ത് ,ജമാല്‍ തച്ചവള്ളത്ത് , അമൃത സന്ദേശ പുരസ്കാരം – റഫീഖ് യൂസഫ് എന്നിവര്‍ക്കും , സംഗീത ശ്രേഷ്ഠ -ഹംസ വളാഞ്ചേരി, ത്രിപുട തരംഗ സമ്മാന്‍ – മുജീബ് മലപ്പുറവും,
പൂവച്ചല്‍ ഖാദര്‍ ഏകതാ സമ്മാന്‍ പുരസ്കാരത്തിന് ഷാജി ഇടപ്പള്ളി , നസീര്‍ പള്ളിക്കല്‍ ,ബദറുദ്ദീന്‍ പാറന്നൂര്‍ എന്നിവരും രാഷ്ട്ര സേവന പ്രതിഭ പുരസ്കാരത്തിന് അഷ്റഫ് വാവ്വാടും അര്‍ഹരായതായി സംഘാടക സമിതി ഭാരവാഹികളായ ബാവക്കുഞ്ഞ് , കെ ഉണ്ണികൃഷ്ണന് ,അബ്ദുള്‍ ജമാല്‍, സിന്ധു ഹരീഷ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണന് , താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം ,കാനേഷ് പൂനൂര് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ജൂലൈ 13 ശനിയാഴ്ച വൈകിട്ട് 4ന് കളമശ്ശേരി സീ പാര്‍ക്ക് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും