ഏഴാം ക്ലാസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു. പാടൂർ സ്വദേശിയായ ഏഴാം ക്ലാസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തീവ്രത കുറഞ്ഞ വകഭേദമാണ് കുട്ടിയിൽ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് തൃശൂർ ഡി.എം.ഒ. അറിയിച്ചു.
ആദ്യമായാണ് അമീബിക് മസ്തിഷ്കജ്വരം തൃശൂരില്‍ സ്ഥിരീകരിക്കുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. കോഴിക്കോട് സ്ഥിരീകരിച്ചതിനേക്കാള്‍ തീവ്രത കുറഞ്ഞ അണുബാധയാണ് ഇതെന്നാണ് വിവരം.