കളമശേരി: വിദ്യാര്‍ത്ഥിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ ഇടതുനേതാവായ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ കേസ്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പി കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തിരിക്കുന്നത്.
ബേബിക്കെതിരെ ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് സര്‍വകലാശാല ബേബിക്കെതിരെ നടപടി എടുത്തില്ല. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്. ഈ പരാതി സര്‍വകലാശാല അധികൃതര്‍ കളമശേരി പൊലീസിന് കൈമാറുകയായിരുന്നു.