നീറ്റ് പരീക്ഷാ വിവാദത്തിൽ അതൃപ്തി വ്യക്തമാക്കി സുപ്രിംകോടതി. ചോദ്യം പേപ്പർ ചോർന്നെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ സമ്മതിച്ചു. നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് ഹർജിക്കാർ ഗുരുതര കൃത്യവിലോപം കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടിയത്. ചോദ്യപേപ്പർ ചോർന്നതിന് പിന്നാലെ ആദ്യ എഫ്.ഐ.ആർ ബീഹാർ പോലിസ് രജിസ്റ്റർ ചെയ്തെന്ന് കേന്ദ്രം സുപ്രികോടതിയെ അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു എന്ന് സമ്മതിയ്ക്കലല്ലെ കേന്ദ്രത്തിന്റെ നിലപാടെന്ന് സുപ്രിം കോടതി ചോദിച്ചു.
എൻടിഎ വിശദീകരണങ്ങൾ ഒന്നും വിശ്വസനീയമായിരുന്നില്ല.രാജ്യത്തെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായിട്ടും ഒരു പോസ്റ്റിവ് നടപടിയും എൻടിഎയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. റാങ്ക് നേടിയ 100 കുട്ടികളുടെ വിവരങ്ങൾ പരിശോധിച്ചെന്നും ഇവരെല്ലാം വ്യത്യസ്തകേന്ദ്രങ്ങളിലാണ് പൊതുവിൽ പരിക്ഷ എഴുതിയതെന്നും കേന്ദ്രം അറിയിച്ചു. കേസിൽ സി.ബി.ഐ എത്ര എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞുപരീക്ഷയുടെ ആകെ വിശ്വാസ്യത തകർന്നുവെന്ന വാദത്തിന് അടിസ്ഥാനമെന്തെന്ന് കോടതി ആരാഞ്ഞു. ഇതിന് മറുപടി നൽകിയ ഹർജിക്കാർ, ടെലഗ്രാം ആപ്പിലൂടെ ചോദ്യപ്പേപ്പർ പ്രചരിച്ചെന്ന് വ്യക്തമാക്കി.ഇതോടെ വിദേശ സെൻററിലേക്ക് ചോദ്യപേപ്പർ ഡിപ്ളോമാറ്റിക് ബാഗ് വഴിയാണോ അയച്ചതെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു.