മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതാണെന്ന സംശയത്തില്‍ പോലീസ് നടത്തുന്ന പരിശോധന തുടരുന്നു. മാന്നാറിലെ അനിലിന്റെ വീട്ടുവളപ്പിലാണ് പോലീസ് സംഘം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുന്നത്. ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുമോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇത് പൊലീസിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. 15 വർഷം മുമ്പ് യുവതിയെ കൊന്നു കുഴിച്ചുമൂടിയെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
അനിലിന്റെ ഭാര്യ കലയെയാണ് വീട്ടുവളപ്പിലെ ശൗചാലയത്തോട് ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതായി സംശയിക്കുന്നത്. 15 വര്‍ഷം മുന്‍പാണ് കലയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് അന്ന് അനില്‍ പരാതിയും നല്‍കിയിരുന്നു.അനിലിന്റേയും കലയുടേയും പ്രണയ വിവാഹമായിരുന്നു. കാണാതാവുമ്പോൾ കലയ്ക്ക് കുഞ്ഞുണ്ടായിരുന്നു. സ്വന്തം വീട്ടുകാരുമായി കലയ്ക്ക് വലിയ അടുിപ്പമില്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസം കലയെ കാണാതായിരുന്നുഅനിൽ ഇസ്രായേലിലാണ് ഉള്ളത്. കേസിൽ അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് കസ്റ്റഡിയിലുള്ളത്.