തിരുവനന്തപുരത്ത് ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോവളം വെള്ളാർ സ്വദേശിനി സിമിയാണ് മരിച്ചത്. സിമിയുടെ മകള്‍ മൂന്ന് വയസുളള ശിവന്യ , സഹോദരി സിനി (32) എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.അപകടത്തിൽ സിമിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ സിമിയുടെ മരണം സംഭവിച്ചത്.
പേട്ട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇവര്‍ മേല്പാലത്തില് നിന്ന് തെറിച്ച് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.സ്കൂട്ടർ നിയന്ത്രണം തെറ്റി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പേട്ട പൊലീസ് അപകടവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചു. കൊല്ലത്ത് മരണാനന്തര ചടങ്ങിന് പോയി മടങ്ങിവരുകയായിരുന്നു മൂവരും.