സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധത്തെ തുടർന്ന് കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി. പെരിങ്ങോം എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെയാണ് പുറത്താക്കിയത്. ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗമായിരുന്നു. ഒന്നര മാസം മുൻപു നടന്ന സംഭവത്തിലാണു പുറത്താക്കൽ. പയ്യന്നൂർ കാനായിൽ സ്വർണക്കടത്തു സംഘം വീട് വളഞ്ഞിരുന്നു. ഈ സംഘത്തിൽ സജേഷിനൊപ്പം സ്വർണക്കടത്തു നേതാവ് അർജുൻ ആയങ്കി അടക്കമുള്ളവർ ഉണ്ടായിരുന്നു.
കാനായിൽ സ്വർണം പൊട്ടിക്കാൻ എത്തിയപ്പോൾ സജേഷും ഉണ്ടായിരുന്നു. സംഭവത്തിൽ നാട്ടുകാർ ഇയാളെ പിടികൂടിയിരുന്നു. ഡിവൈഎഫ്ഐ എരമം സെൻട്രൽ മേഖല അംഗം കൂടിയാണ് സജേഷ്.കാനായിൽ സ്വർണം പൊട്ടിക്കാൻ ഒരു സംഘം എത്തുകയും ഇരു വിഭാഗങ്ങളുമായി സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഇതിൽ സജേഷിന് പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തുകയും പാർട്ടിയുടെ മുന്നിൽ പരാതി എത്തുകയും ചെയ്തിരുന്നുസിപിഎമ്മിലെ പ്രധാന നേതാവിന്റെ ഡ്രൈവറായി പ്രവർത്തിച്ചയാളാണു സജേഷ്. സിപിഎം പ്രവർത്തകർക്കു സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഉൾപ്പെടെയുള്ളവർ ഇക്കാര്യം ചൂണ്ടാക്കാട്ടിയാണ് പാർട്ടി വിട്ടത്