മൂന്നാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻ കി ബാത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസം അർപ്പിച്ച് തെരഞ്ഞെടുപ്പിന്റ ഭാഗമായ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.കേരളത്തെയും നരേന്ദ്ര മോദി പരാമർശിച്ചു. പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി വനിതകൾ നിർമ്മിക്കുന്ന കാർത്തുമ്പി കുടകൾ സംരംഭക രംഗത്തെ വനിതകളുടെ മികവിന്റെ മികച്ച ഉദാഹരണം ആണെന്ന് മോദി പറഞ്ഞു.
ആദിവാസി സ്വാതന്ത്ര്യസമര നായകരായ വീർ സിധു, കാൻഹു എന്നിവർക്ക് ആദരം അർപ്പിച്ച് സന്താളി ഗാനം പങ്കുവെച്ചു. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘം നിർമിക്കുന്ന കാർത്തുമ്പി കുടകളെ പ്രധാനമന്ത്രി വിശദമായി ലോകത്തിന് പരിചയപ്പെടുത്തി.അമ്മയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ എല്ലാവരും അമ്മയുടെ പേരിൽ ഒരു വൃക്ഷ തൈ നടണമെന്നും മോദി മൻ കീ ബാതിൽ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു. മൻ കീ ബാത്തിന്റെ 111മത് എപ്പിസോഡ് ആയിരുന്നു ഇന്ന്.