സര്‍വകലാശാലാ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ വിവിധ സര്‍വകലാശാല വിസി നിര്‍ണയ സമിതികള്‍ രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍.ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ് ചാൻസലറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകളെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആറ് സര്‍വകലാശാലകളിലെ വിസി നിര്‍ണയത്തിനാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചത്. കേരള, കുഫോസ്, എംജി, കെടിയു, മലയാളം, കാര്‍ഷിക സര്‍വകലാശാലകളിലെ വിസി നിര്‍ണയത്തിനാണ് സമിതി രൂപീകരിച്ചത്. നെറ്റ് പരീക്ഷയിൽ പോലും രാമായണത്തിൽ നിന്നുള്ള അപ്രസക്ത ഭാഗങ്ങളും പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം ഒക്കെയാണ് ചോദിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള വേദിയായി ഗവർണർമാരായിട്ടുള്ള ചാൻസലർമാരിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.