സൈനിക അഭ്യാസത്തിനിടെ അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (ലൈൻ ഒഫ് ആക്ച്വൽ കൺട്രോൾ, എൽഎസി) സമീപത്ത് പുഴ മുറിച്ചുകടക്കുന്ന പ്രത്യേക പരിശീലനത്തിടെ ടാങ്ക് അപകടത്തിൽപ്പെടുകയായിരുന്നു. യഥാര്‍ഥ നിയന്ത്രണരേഖയ്ക്ക് സമീപം പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം.
അഞ്ച് സൈനികരുമായി ടി 72 ടാങ്ക് വെള്ളത്തില്‍ മുങ്ങി. ഒരു ജെ.സിഒയും നാല് ജവാന്മാരുമാണ് ടാങ്കിലുണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് നദിയില്‍ വ്യാപക തിരച്ചില്‍ നടത്തുന്നതായി സൈന്യംഅറിയിച്ചു.