നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ. മുംബൈ മേഖലയിൽ ഡീസലിന് 2 രൂപയും പെട്രോളിന് 65 പൈസയും കുറച്ചു.സിഎം അന്ന ചത്ര യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ വീതം സൗജ്യമായി വിതരണം ചെയ്യുമെന്നും ഉപ മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.
സ്ത്രീകൾക്കായി പതിനായിരം പിങ്ക് റിക്ഷകൾ സർക്കാർ വിതരണം ചെയ്യും.കർഷകരുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളും, വിളനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി.പെട്രോള്‍, ഡീസല്‍ നികുതിയില്‍ കുറവുവരുത്തിക്കൊണ്ട് 2024-25 ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്. ഡീസലിന്റെ നികുതി 24 ശതമാനത്തില്‍നിന്ന് 21 ശതമാനമായും പെട്രോളിന്റേത് 26-ല്‍നിന്ന് 25 ശതമാനമായുമാണ് കുറച്ചത്. പെൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം അടക്കം നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.