അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. വിചാരണക്കോടതി നൽകിയ ജാമ്യം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇ ഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹൈക്കോടതി അറിയിച്ചുഎന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇഡി സമർപ്പിച്ച രേഖകൾ പരിശോധിക്കാതെയാണ് വിചാരണ കോടതി ഉത്തരവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
വിചാരണ കോടതി കേസ് സംബന്ധിച്ച വിശദാംശങ്ങളിൽ മനസ്സിയിരുത്തിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. പ്രോസിക്യൂഷന് തെളിവ് ഹാജരാക്കാനും വാദിക്കാനും സമയം നൽകിയില്ലെന്നും ഹൈകോടതി വിമര്‍ശിച്ചു.മാര്‍ച്ച് 21നാണ് ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു.