വയനാട് കോണിച്ചിറയില്‍ കൂട്ടിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വനംവകുപ്പ്. പ്രായാധിക്യം മൂലമുള്ള അവശതകള്‍ കടുവയുടെ മുന്‍ ഭാഗത്തെ പല്ലുകള്‍ കൊഴിഞ്ഞ നിലയിലാണ്.കടുവ നിലവിൽ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ്. കടുവയെ മൃഗശാലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.ഇന്നലെ പുലര്‍ച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തില്‍ രാത്രിയോടെ വീണ്ടും എത്തിയതോടെയാണ് കടുവ കൂട്ടിലായത്.
താഴേക്കിഴക്കേതിൽ സാബുവിന്റെ വീട്ടുവളപ്പിൽ വച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഭീതിയിലായിരുന്നു കേണിച്ചിറ എടക്കാട് നിവാസികൾ .പ്രദേശത്ത് കടുവയെ വീഴുത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു. കടുവയുള്ളിടത്ത് പശുവിന്റെ ജഡവുമായാണ് കൂട് സ്ഥാപിച്ചത്.പശുക്കളുടെ ജഡം തേടിയാണ് വീണ്ടും മാളിയേക്കൽ ബെന്നിയുടെ വീട്ടിലെ തൊഴുത്തിൽ കടുവ കയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തോൽപ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് പിടിയിലായത്.