വിഴിഞ്ഞം പോർട്ട് ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടം വളരെ ഭംഗിയായി പൂർണതയിലേക്ക് എത്തിക്കാൻ സാധിച്ചു എന്നാണ് വിശ്വാസം. ലോകം കാംക്ഷിക്കുന്ന ഏറ്റവും പ്രായോഗികമായ ഒരു തുറമുഖമാകും വിഴിഞ്ഞം. കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് വിഴിഞ്ഞം തുറമുഖത്ത് ഇനിയും വിപുലീകരിക്കേണ്ടി വരും. റെയില്‍വേ ഉള്‍പ്പെടെ ഉള്ളവ ഇനിയും തുടങ്ങേണ്ടതുണ്ട്.
ടൂറിസം മിനിസ്റ്റർ എന്ന നിലയിൽ ഇതിലെ സാധ്യതകൾ മനസ്സിലാക്കാൻ ശ്രമിക്കും. പെട്രോളിയം മേഖലയ്ക്ക് ശക്തി പകരാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. റെയിൽവെ മന്ത്രിയുമായി ഇവിടുത്തെ കാര്യങ്ങൾ ചർച്ച ചെയ്യും. അവരെ ഇവിടെ എത്തിച്ചു കാര്യങ്ങൾ ചർച്ച ചെയ്യും. ദീര്‍ഘകാല അടിസ്ഥാനത്തില്‍ തന്നെ മുതലപ്പൊഴിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസം മന്ത്രി എന്ന നിലയില്‍ വിഴിഞ്ഞവുമായും മുതലപ്പൊഴിയുമായി ബന്ധപ്പെട്ട കൂടുതല്‍ സാധ്യതകള്‍ മനസിലാക്കി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശൂർ പൂരം വിഷയത്തിൽ വിമർശനം ഉന്നയിക്കുന്നവർക്ക് എന്റെ വിജയത്തിന്റെ മഹത്വം കാണാൻ കഴിയുന്നില്ല. ജനങ്ങളുടെ വിധിയെ മാനിക്കുന്നില്ല, അതാണ്. വക്ര വിശദീകരണങ്ങൾക്ക് കാരണം. ജനം തീരുമാനിക്കുന്നതാണ് എല്ലാം. ജനത്തിന്റെ തീരുമാനം അപമാനിക്കരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.