തിരുവല്ലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജ്കുമാറിനെതിരെ തിരുവല്ല സിഐയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുകയും അസ്വാഭാവികമായ രീതിയില്‍ പെരുമാറുകയും ബഹളം വെക്കുകയും ചെയ്യുകയായിരുന്നു. സംഭവം ഉന്നത തലത്തിലേക്ക് പരാതിപ്പെടേണ്ട എന്ന് മറ്റു പോലീസുകാര്‍ കരുതിയെങ്കിലും പിന്നീട് സ്ഥിതി രൂക്ഷമായതോടെ സി.ഐ തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
രാജകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഇയാളെ സ്ഥലം മാറ്റണമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. മദ്യപിച്ചുവെന്ന് തെളിയിക്കാനുള്ള വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും രാജ്കുമാര് ബഹളം തുടര്‍ന്നു. ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റമുള്‍പ്പെടെ ശക്തമായ നടപടി വേണമെന്ന ശുപാര്‍ശയാണ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്.