സുരേഷ് ഗോപിയുടെ ഇന്ദിരാഗാന്ധി ഭാരത മാതാവെന്ന പ്രസ്താവനയിൽ ആർഎസ്എസ് നേതാക്കൾക്ക് അതൃപ്തി. ഭാരതാംബയുടെ ചിത്രം പങ്കുവെച്ചാണ് ആർഎസ്എസ്സിന്റെ പ്രതിഷേധം. കഴിഞ്ഞ ദിവസം കരുണാകരനെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ‘ലീഡർ ശ്രീ കരുണാകരനെ കേരളത്തിലെ കോൺഗ്രസിന്റെ പിതാവ് എന്ന നിലക്ക് തന്നെ, ഞാൻ കാണുന്നത് അങ്ങിനെയാണ്. ഇന്ദിര ഗാന്ധിയെ ഭാരതത്തിന്റെ മാതാവ് എന്ന് കാണുന്നത് പോലെ….’ എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെ സുഭാഷാണ് അതൃപ്തി അറിയിച്ചത്. ഫെയ്സ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവെച്ചാണ് പ്രതിഷേധ പ്രതികരണം.
അതേസമയം, താൻ തൃശൂരിന്റെ എം.പിയായി ഒതുങ്ങുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും കേരളത്തിന്റെ എം.പിയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ശ്രദ്ധ തമിഴ്നാട്ടിലുമുണ്ടാകുമെന്നും അങ്ങനെ തന്നെയാകും പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം കെ. കരുണാകരനെക്കുറിച്ചും ഇന്ദിരാ ഗാന്ധിയെയും കുറിച്ചുള്ള തന്റെ പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി എം.പി.