മൂവാറ്റുപുഴ: സംസ്ഥാനത്തെ സ്കൂളുകളില്‍ 220 പ്രവര്‍ത്തി ദിനങ്ങള്‍ ആക്കണമെന്ന ഹൈക്കോടതി വിധി വന്നതോടെ ശനിയാഴ്ച ദിനത്തിലെ ആദ്യ പ്രവൃത്തി ദിനമായിരുന്നു ഇന്നലെ. വിധിക്കായി രാവും പകലും കോടതി മുറികളില്‍ പോരാട്ടം നടത്തിയത് മൂവാറ്റുപുഴ, വീട്ടൂര്‍, എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ സി കെ ഷാജി. ഇദ്ദേഹം നടത്തിയ നിരന്തര നിയമ പോരാട്ടങ്ങളുടെ ഫലമായാണ് ഹൈക്കോടതി സ്കൂളുകളുടെ പ്രവര്‍ത്തി ദിനങ്ങളില്‍ കേരള എഡ്യൂക്കേഷണല്‍ റൂള്‍ (കെഇആര്‍)ചട്ടപ്രകാരമാക്കി തീരുമാനമെടുത്തത്.
സര്‍വീസ് സംഘടനകളുടെ ഇടപെടലില്‍ ഷാജിയുടെ ഹര്‍ജിയെ സര്‍ക്കാര്‍ പൂര്‍ണ്ണമായി എതിര്‍ത്തുവെങ്കിലും കെഇആര്‍ നടപ്പിലാക്കുന്നതിനെ എതിര്‍ത്തില്ല എന്നതും നിര്‍ണ്ണായകമായി.
ഇതിനിടെ 210 പ്രവര്‍ത്തി ദിവസങ്ങള്‍ ആക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെയും സര്‍വീസ് സംഘടനകള്‍ എതിര്‍ത്തു. തുടര്‍ന്ന് 205 പ്രവര്‍ത്തി ദിവസങ്ങള്‍ എന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയെങ്കിലും സംഘടനകളുടെ പിടിവാശിക്ക് മുമ്പില്‍ സര്‍ക്കാര്‍ വീണ്ടും മുട്ടുമടക്കി. ക്ലസ്റ്റര്‍ ട്രെയിനിങ്ങിനു വേണ്ടി മൂന്നുദിവസം കൂടി വിട്ടുവീഴ്ച ചെയ്തു. ഇതോടെ 202 ദിവസം എന്ന കണക്കിലേക്ക് കാര്യങ്ങള്‍ എത്തി.
നിലവില്‍ 5 പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമാണ് സ്കൂളുകളില്‍ ഉള്ളത്. ഇതാവട്ടെ ദിവസം അഞ്ചു മണിക്കൂര്‍ എന്ന നിലയിലും . ഇത് പ്രകാരം ഒരാഴ്ചയില്‍ 25 മണിക്കൂര്‍ മാത്രമാണ് സ്കൂളുകളില്‍ പഠനാവശ്യത്തിന് ലഭിക്കുന്നത്. ഇതില്‍ തന്നെ സ്പോര്‍ട്സ് യുവജനോത്സവം തുടങ്ങിയ ആഘോഷ പരിപാടികളിലും ഒപ്പം പ്രകൃതിഷോഭം, മറ്റ് സമരകൊലാഹലങ്ങളിലുംപെട്ട് പഠന ദിനങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഷാജി ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കേരള എഡ്യൂക്കേഷണല്‍ റൂള്‍ (കെ ഇ ആര്) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷാജി ഹൈക്കോടതിയെ സമീപിച്ചത്. റൂള്‍ പ്രകാരം 220 പ്രവര്‍ത്തി ദിവസം വേണമെന്നാണ് കെഇആര്‍ പറയുന്നത്. എന്നാല്‍ ഫലത്തില്‍ പഠിക്കാനായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതാവട്ടെ 150 ദിവസങ്ങള്‍ മാത്രമായിരുന്നു
കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിലെ തന്നെ അസുലഭമായ ഒരേടിന്റെ സമാരംഭത്തിനാണ് ഷാജിയുടെ ഹര്‍ജി വഴി തുറന്നത്. 1956-ല്‍ കേരളം പിറവികൊണ്ട ശേഷം ആദ്യമായാണ് കെ.ഇ.ആര് പ്രകാരം 220 ദിവസം പ്രവൃത്തിദിനമാക്കിയത്, ഇന്ഡ്യാഗവണ്മെന്റിന്റെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികള്‍ക്ക് പഠന പാഠിയേ തര ആവശ്യങ്ങള്‍ക്ക് അവകാശമായി ഹൈക്കോടതി ഉത്തരവ്. കോടതി വിധിയിലൂടെ 220 ദിനം സ്കൂള്‍ പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വിധിയില്‍ പറയുന്നു.
ഷാജിയുടെ ഹര്‍ജിയും കോടതി വിധിയും പൊതുവിദ്യാഭ്യാസം നശിപ്പിക്കാനിറങ്ങിതിരിച്ച ഒരു കൂട്ടരില്‍ അസഹിഷ്ണുത ഉടലെടുത്തു കഴിഞ്ഞു. എങ്കിലും പൊതുവിദ്യാഭ്യാസം മാത്രം ആശ്രയിച്ച് കഴിയുന്ന നിര്‍ദനരും പാവപെട്ടവരുമായ വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ , എയിഡഡ് സ്കൂളുകളിലായി പഠിക്കുന്നത്. ആയിരങ്ങളുടെ ഭാവിയെ ഉയര്‍ത്താന്‍ ഷാജിയുടെ ഹര്‍ജിയിലൂടെ കോടതിക്ക് കഴിഞ്ഞു. ശനിയാഴ്ചകൂടി പ്രവൃത്തി ദിവസമാകുന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാക്കാനും വിധിയിലൂടെ സാധിച്ചു
കേരളത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തിദിനത്തിലെ ആദ്യ ശനിയാഴ്ചയാണ് കടന്നു പോയതെന്ന് ഹര്‍ജിക്കാരനായ സി കെ ഷാജി പറഞ്ഞു. ശനിയാഴ്ച ജോലിക്കു പോകുന്ന ബഹുഭൂരിപക്ഷം മാതാപിതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ സ്കൂളുകളില്‍ കൂടുതല്‍ സുരക്ഷിതരായിരിക്കുമെന്ന സമാധാനത്തിനും വിധി വഴിതെളിച്ചു. ഇത്തരം വിഷയങ്ങളില്‍ കുട്ടികളുടെയും മാതാപിതാക്കളുടെയും കൂടെയാണു താന്‍ ഒന്നും ഷാജി വ്യക്തമാക്കി