കുവൈറ്റില്‍ മരിച്ചവരിലേറെയും മലയാളികൾ, ലോക കേരളസഭ മാറ്റിവെയ്ക്കണം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരളസഭ പരിപാടി മാറ്റിവെക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മരിച്ചവരിലേറെയും മലയാളികളാണ്. മരിച്ചവരോടുള്ള ആദരസൂചകമായി ലോക കേരളസഭ മാറ്റിവെക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്ന് പടര്‍ന്ന തീ ഗ്യാസ് സിലിണ്ടറില്‍ പടരുകയും പൊട്ടിതെറിക്കുകയുമായിരുന്നുവെന്നാണ് വിവരം. ജോലി കഴിഞ്ഞെത്തിയ തൊഴിലാളികള്‍ ഉറങ്ങുന്ന സമയത്താണ് ദാരുണമായ സംഭവം ഉണ്ടായത്. അതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. 49 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. അതില്‍ 21 പേര് ഇന്ത്യക്കാരാണ്. 11 പേര് മലയാളികളാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.