തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കുവൈറ്റിലേക്ക് പുറപ്പെട്ടു,വലിച്ചവരിൽ 11 മലയാളികളും
ന്യൂഡല്‍ഹി: കുവൈറ്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിംഗ് കുവൈറ്റിലേക്ക് പുറപ്പെട്ടു.
മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കാലതാമസമില്ലാതെ നാട്ടിലെത്തിക്കാന്‍ മന്ത്രി ഇടപെടും. തീപിടത്തില്‍ പരുക്കേറ്റവര്‍ക്കുള്ള സഹായത്തിനും മന്ത്രി മേല്‍നോട്ടവും വഹിക്കും.
തീ പിടിത്തത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും മോദി പറഞ്ഞു. കുവൈത്തിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ദുരിതബാധിതരെ സഹായിക്കാന്‍ അവിടത്തെ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് വിദേശകാര്യ സഹമന്ത്രിയോട് കുവൈറ്റിലേക്ക് പുറപ്പെടാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.
കുവൈറ്റില്‍ മലയാളി ഉടമസ്ഥതയിലുള്ള മംഗഫ് പ്രദേശത്തെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യാക്കാരായ 21 പേരുടെ വിവരങ്ങള്‍ ലഭിച്ചു. ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിംഗ്, ഷമീര്‍, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാര്‍ഡ് റോയ് ആനന്ദ,കേളു പൊന്മലേരി, സ്റ്റീഫിന്‍ എബ്രഹാം സാബു,അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ്, സാജു വര്‍ഗീസ്, ദ്വാരികേഷ് പട്നായിക്, മുരളീധരന് പി വി, വിശ്വാസ് കൃഷ്ണന്, അരുണ്‍ ബാബു, സാജന് ജോര്‍ജ്,രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരന് നായര്‍, ഡെന്നി ബേബി കരുണാകരന് എന്നിവരാണ് മരിച്ചത്. ഇവരില്‍ 11 പേര് മലയാളികള്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകും.