ചുമതലയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി ആദ്യം ഒപ്പിട്ടത് കാർഷിക ധനസഹായ ഫയലിൽ. സത്യപ്രതിജ്ഞയ്ക്ക് പിറ്റേന്ന് പാർലമെന്റ് സൗത്ത് ബ്ലോക്കിൽ എത്തി ചുമതലയേറ്റിരുന്നു. മന്ത്രിസഭാ യോഗം വൈകീട്ട്. വകുപ്പുകളിൽ തീരുമാനം ഉച്ചയ്ക്ക് ശേഷമുണ്ടാകുമെന്നാണ് വിവരംകർഷകർക്ക് കിസാൻ സമ്മാൻ നിധിയുടെ തുക അനുവദിച്ചാണ് പുതിയ ഭരണത്തിന് മോദി തുടക്കമിട്ടത്. ഈ പദ്ധതിയിലൂടെ ഒൻപത് കോടിയിലേറെ കർഷകർക്ക് 20,000 കോടി രൂപ അനുവദിച്ചുള്ള ഫയലാണ് മോദി ഒപ്പ് വെച്ചത്.
രണ്ടായിരം രൂപ വീതം 9 കോടിയിലധികം കർഷകർക്ക് നല്കുന്നതിനുള്ള ഫയലിനായിരുന്നു അംഗീകാരം. കർഷകരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള കൂടുതൽ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ഇതിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു. വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ കൂടുതൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യതയുണ്ട്. സർക്കാരിൻ്റെ നൂറുദിന കർമ്മപരിപാടി പ്രധാന ചർച്ചയാകുമെന്നാണ് വിവരംജെപി നദ്ദ, ശിവരാജ് സിംഗ് ചൗഹാൻ എന്നിവർക്ക് വിദ്യാഭ്യാസം, കൃഷി, നഗരവികസനം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങൾ പരിഗണനയിലാണ്. സ്പീക്കർ സ്ഥാനത്തേക്ക് ആരെത്തും എന്നത് അടുത്തയാഴ്ച വ്യക്തമാകും