കിലോയ്ക്ക് 400 കടന്ന പന്നിയിറച്ചിവില വൈകാതെ 500 രൂപയിലെത്താൻ സാധ്യത. സംസ്ഥാനത്ത് ഉപഭോഗത്തിനനുസരിച്ചുള്ള പന്നിയിറച്ചി ലഭ്യതയില്ല. മേയ് 15 മുതൽ അതിർത്തി കടന്നുള്ള പന്നിവരവിനുള്ള നിരോധനം നീക്കിയതോടെ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ വൻ തോതിൽ എത്തിച്ചുതുടങ്ങി.എന്നാൽ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് എത്തിക്കുന്ന പന്നികളില്‍ ആഫ്രിക്കൻ പന്നിപ്പനി പിടിപെട്ടവയുമുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
വീണ്ടുമൊരു തവണകൂടി ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടാൽ സ്ഥിതി വിചാരിക്കുന്നതിലും അപ്പുറമായിരിക്കും. ലഭ്യത കുറയുമ്പോൾ വില വീണ്ടും ഉയരും.ലഭ്യതക്കുറവുണ്ടായാല്‍ വില ഇനിയും കൂടും. നിലവിൽ പന്നിയിറച്ചിക്ക് കിലോയ്ക്ക് 400 രൂപയാണ് വില. ഇത് 500 രൂപയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.കേരളത്തിൽ ഏതാനും നാളുകളായി പന്നിപ്പനി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെങ്കിലും പല സ്ഥലങ്ങളിലും ഇപ്പോഴും രോഗം ഫാമുകളെ ഇല്ലാതാക്കുന്നുണ്ട്.