ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിനേറ്റ തിരിച്ചടിയാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാധ്യമങ്ങളിൽ വലിയൊരു വിഭാഗത്തിന്റേയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജൻസികളുടെയും പണക്കൊഴുപ്പിന്റേയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങൾ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.ബിജെപിയുടെ വിജയം വിമര്‍ശനാത്മകമായി വിലയിരുത്തണമെന്നും ജനങ്ങളെ വിഘടിപ്പിച്ച് മുന്നോട്ടുപോകാമെന്ന ബിജെപിയുടെ വ്യാമോഹം ഇന്ത്യന്‍ ജനത തകര്‍ത്തുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ആഴത്തില്‍ പരിശോധ നടത്തും, പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പിലാക്കും സര്‍ക്കാറിനെതിരായ കുപ്രചാരണങ്ങളെ പ്രതിരോധിക്കു’മെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണുകയാണ്. ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകയായ നമ്മുടെ നാട്ടിൽ ബിജെപി ആദ്യമായി ലോക്സഭ മണ്ഡലം വിജയിച്ചത് വിമർശനാത്മകമായി വിലയിരുത്തേണ്ടതുണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി