തിരുവനന്തപുരം മുട്ടത്തറയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. ടെസ്റ്റിന് അപേക്ഷകർ എത്തുമ്പോള്‍ ഇൻസ്ട്രക്ടർമാർ നിർബന്ധമാണെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം. തിരുവനന്തപുരം മുട്ടത്തറയിൽ പ്രതിഷേധം കാരണം ടെസ്റ്റ് തടസ്സപ്പെട്ടു.ഉത്തരവ് പ്രായോഗികമല്ലെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ ആരോപണം. ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിൽ പ്രത്യക്ഷ സമരം അവസാനിപ്പിച്ചെങ്കിലും ഡ്രൈവിംഗ് സ്കൂൾ ഉടമകളിൽ അതൃപ്തി തുടരുകയാണ്.
മുട്ടത്തറയിൽ ടെസ്റ്റിനെത്തിയപ്പോള്‍ ഇൻസ്ട്രക്ടർ മാരുള്ളവർ മാത്രം ടെസ്റ്റിൽ പങ്കെടുത്താൻ മതിയെന്ന് മോട്ടോർ വെഹിക്കിള്‍ ഇൻസ്പ്കർമാർ നിർദ്ദേശിച്ചു. ഇതോടെ പ്രതിഷേധമായി. ഇൻസ്ട്രക്ടർമാരുമായി വന്ന ഡ്രൈവിംഗ് സ്കൂളുകൾക്ക് പോലും ടെസ്റ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഡ്രൈവിംഗ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം നിർബന്ധമാക്കി ശനിയാഴ്ചയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കിയത്.